Friday, April 19, 2024
HomeInternationalകോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ടു പിടിച്ച ജഡ്ജി താരമായി മാറി

കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ടു പിടിച്ച ജഡ്ജി താരമായി മാറി

വിധി പറയുമ്പോൾ കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിന്‍ലോക്കിലെ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടാന്നര്‍ ജേക്കബ് സണ്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ വിചാരണയ്ക്കിടെ ഇറങ്ങിയോടുകയായിരുന്നു. ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു കുതിച്ച ജഡ്ജി ആര്‍ഡബ്ല്യൂ ബസാര്‍ഡ് പ്രതികളില്‍ ഒരാളെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടാമനെ കോടതിവളപ്പിലിട്ട് പോലീസും പിടികൂടി. വിചാരണയ്ക്ക് ശേഷം വിധി കേള്‍ക്കാനായി കോടതി മുറിയില്‍ നില്‍ക്കുമ്പോഴാ യിരുന്നു സംഭവം. സുരക്ഷാ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തെങ്കിലും ഒറ്റ രാത്രികൊണ്ടി ജഡ്ജി താരമായി മാറി. പ്രതികള്‍ക്കെതിരെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments