Friday, April 19, 2024
HomeInternationalമനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം

മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം

യു എ ഇയില്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണെന്ന് നിയമവിദഗ്ദ്ധര്‍. പൊതുവെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും പ്രായം കുറഞ്ഞവരുമാണ് മനുഷ്യകടത്തിന് ഇരയാവുക. കഴിഞ്ഞ വര്‍ഷം 106 പേര്‍ക്കെതിരെ മനുഷ്യകടത്തിന് കേസെടുത്തു. 34 പേരെയാണിവര്‍ യുഎ ഇയിലേയ്ക്ക് എത്തിച്ചത്. പെണ്‍ വാണിഭ സംഘത്തിന്റെ കൈകളിലാണിവര്‍ അകപ്പെട്ടത്.
18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് മനുഷ്യകടത്തുകാരുടെ ഇരകളില്‍ ഭൂരിഭാഗവുമെന്ന് യു എ ഇ നാഷണല്‍ കമ്മിറ്റി ടു കോമ്പാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് വ്യക്തമാക്കി. ബാക്കിയുള്ളവര്‍ 26നും 40നും ഇടയിലാണ്. 98 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇരകള്‍ക്കും കുറ്റകൃത്യത്തിന്റെ തോതും അനുസരിച്ച് പ്രതികള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവ്. ഒരു ലക്ഷം ദിര്‍ഹം പിഴ. മാനസീക ശാരീരിക ദൗര്‍ബല്യമുള്ളവരാണ് ഇരകളെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments