എംസി റോഡിൽ അടൂർ അരമനപ്പടിക്കു സമീപം ടാങ്കർ ലോറി രണ്ടു കെഎസ്ആർടിസി ബസുകളിൽ ഇടിച്ച് ഇരുപത്തഞ്ചോളം പേർക്കു പരുക്ക്. രണ്ടുപേരുടെ നില ഗുരതരമാണ്. നെയ്യാറ്റിൻകര – കോട്ടയം ഫാസ്റ്റ് പാസഞ്ചർ, വെഞ്ഞാറമൂട് – ചെങ്ങന്നൂർ ഫാസ്റ്റ് പാസഞ്ചർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തിനിന്നു വരികയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബസുകളിൽ ഇടിക്കുകയായിരുന്നു. ടാങ്കറിൽ നിറയെ ഇന്ധനമുണ്ടായിരുന്നുവെങ്കിലും മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിനു സമീപമുള്ള ഓടയിലേക്ക് ലോറി ഇടിച്ചിറങ്ങിയിരുന്നു.
അടൂരിൽ പെട്രോൾ ടാങ്കർ ലോറി കെഎസ്ആർടിസി ബസുകളിൽ ഇടിച്ചു
RELATED ARTICLES