കേരളത്തെ പിടിച്ചുകുലുക്കിയ ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു. വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2016 നവംബര്‍ 25 നാണ്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചുരുങ്ങിയ ചടങ്ങുകളോടെ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹത്തില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ക്ഷണം ലഭിച്ചിരുന്നത്. സിനിമാ രംഗത്ത് നിന്നുപോലും വളരെ കുറച്ച് പ്രമുഖര്‍ മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇരുപതിലധികം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച മലയാള സിനിമയിലെ ഭാഗ്യജോഡികളായ താര ദമ്പതികള്‍ ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് വിവാഹിതരായത്. നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല. പക്ഷെ കേരളജനതയെ ആകെമൊത്തം ഞെട്ടിപ്പിച്ച ദിവസമായിരുന്നു 2016 നവംബര്‍ 25. ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷമാണ് കാവ്യ ദിലീപിന്റെ വധുവായത്. അതുപോലെതന്നെ മജ്ഞു വാര്യരുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് ദിലീപും ഇങ്ങനെയൊരു വിവാഹത്തിലേക്ക് എത്തിയത്. എന്നാല്‍ കാവ്യയുമായുള്ള വിവാഹ ശേഷമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലാവുന്നത്.
ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് ഇന്നേക്ക് ഒരു വർഷം
RELATED ARTICLES