രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി വൈകുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പായും ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ഭാഗവത് പറഞ്ഞു . ഹിന്ദുക്കള്‍ സമാധാനപ്രിയരായതുകൊണ്ടാണ് രാമക്ഷേത്ര നിര്‍മാണത്തിന് സമയം എടുക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ പിന്നോട്ടു പോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി കേസിനു മുന്‍ഗണന നല്‍കില്ല. കോടതി എത്രയും വേഗം രാമക്ഷേത്രത്തിനായുള്ള വിധി പ്രസ്താവിക്കണം. നീതി വൈകിയാല്‍ അത് നീതി നിഷേധം തന്നെയാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് മോഹന്‍ ഭാഗവത്;കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം
RELATED ARTICLES