Wednesday, December 11, 2024
HomeCrimeകോട്ടയത്തെ ബസ് സ്റ്റാൻഡിൽ ഒരു കാമുകിക്കു വേണ്ടി തമ്മില്‍ തല്ലി രണ്ടു കാമുകന്മാർ

കോട്ടയത്തെ ബസ് സ്റ്റാൻഡിൽ ഒരു കാമുകിക്കു വേണ്ടി തമ്മില്‍ തല്ലി രണ്ടു കാമുകന്മാർ

കോട്ടയത്തെ ബസ് സ്റ്റാൻഡിൽ ഒരു കാമുകിക്കു വേണ്ടി തമ്മില്‍ തല്ലിയത് രണ്ടു കാമുകന്‍മാര്‍. തല്ല് മൂത്തപ്പോള്‍ കാമുകി മുങ്ങി. തുടർന്ന് തമ്മിലടിച്ച കാമുകന്‍മാര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ നാണം കെട്ടു.

യുവതിയുടെ രണ്ടു കാമുകന്‍മാര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത് . തിരുനക്കര സ്റ്റാന്‍ഡിലായിരുന്നു സംഭവം. പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനുമായി ഇവള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകന്‍ ബസില്‍ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു അറിഞ്ഞ് യുവാവ് ഞെട്ടിയത്. അതോടെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയില്‍ വരെ എത്തി.

കാര്യങ്ങൾ കൈവിട്ടതോടെ പെണ്‍കുട്ടി സ്ഥലം കാലിയാക്കി. യുവാക്കളുടെ കയ്യാങ്കളി കണ്ടു നിന്നവര്‍ പ്രശ്‌നം എന്താണെന്നു ചോദിച്ചെങ്കിലും ഇരുവർക്കും ഉത്തരമില്ലാതായി. പിന്നെ കണ്ടോളാം എന്നു പറഞ്ഞു യുവാക്കള്‍ പിരിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments