സാനിട്ടറി പാഡില്‍ നിന്നും ലഹരി നുണയാന്‍ കൗമാരക്കാരുടെ സംഘം

സാനിട്ടറി പാഡില്‍ നിന്നും ലഹരി നുണയാന്‍ കൗമാരക്കാരുടെ സംഘം. ലഹരിയ്ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത കൗമാരക്കാര്‍ക്കിടയില്‍ ആര്‍ത്തവസമയത്ത് ഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ സാനിട്ടറി നാപ്കിനും ട്രെന്‍ഡ് ആയി മാറിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ നിന്നാണ് ലഹരിയ്ക്കായി സാനിറ്ററി പാഡ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അവ പിഴിഞ്ഞെടുത്ത് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുകയാണ് രീതി. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇതിനായി ഉപയോഗിക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍ ഇതിനു ആവശ്യക്കാര്‍ ഏറെയാണെന്ന് ഇന്‍ഡോനേഷ്യന്‍ നാഷണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാഡുകള്‍ തിളപ്പിക്കുമ്ബോള്‍ അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വെള്ളത്തിലേക്ക് ഇറങ്ങുകയും അത് ലഹരിയായി മാറുകയും ചെയ്യും. ഇത് ഉപയോഗിച്ചതിന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് കുടിച്ചാല്‍ ഏറെ നേരം ലഹരി ഇറങ്ങാതെ സൂക്ഷിക്കാന്‍ സാധിക്കുന്നുവെന്നും വിവരമുണ്ട്.

അതേസമയം ഇവ ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ ഇന്‍ന്തോനേഷ്യന്‍ ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.