കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെ കാര്യനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനായി റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്‌വെയര്‍ പതിപ്പും ഹാര്‍ഡ് വെയര്‍ പതിപ്പും ഉള്‍പ്പെടെ) എന്ന നവീന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ശാശ്വതവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനുളള അവസാന തീയതി ഈ മാസം 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495219570,9567058626എന്നീ മ്പരുകളില്‍ ബന്ധപ്പെടുക