Friday, March 29, 2024
HomeNationalറിപ്പബ്ലിക് ദിന പരേഡ്;രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍

റിപ്പബ്ലിക് ദിന പരേഡ്;രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍

റിപ്പബ്ലിക് ദിന പരേഡ് സംഘാടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ നടപടി വിവാദത്തില്‍. റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. ആറാം നിരയില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധിക്ക് പരേഡ് വീക്ഷിക്കുവാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധിക്ക് നാലാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയതെന്ന റിപ്പോര്‍ട്ട് ഇന്നലെ വിമര്‍ശനത്തിന് കാരണമായിരുന്നു. അതേസമയം വിവാദത്തോട് പ്രതികാരിക്കാതിരുന്ന കേന്ദ്ര നേതൃത്വത്തിന്റെ നടപടി കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. റിപ്പബ്ലിക് പരേഡ് വീക്ഷിക്കുവാന്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ നടപടി ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെ്ന്നും നടപടി രാഹുലിനെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജുവാല കടുത്ത വമര്‍ശവുമായി രംഗത്തെത്തി. “പെറ്റി രാഷ്ട്രീയം” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം ആദ്യം നാലാം വരിയില്‍ പിന്നെ ആറാം വരിയിലാക്കി. റിപ്പബ്ലിക ദിനത്തിലെ പരിപാടികളില്‍ നിന്നകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ചെയ്യുന്നതാണിത്. എന്നാല്‍ ഇതിനെല്ലാം മറികടന്ന് ഞങ്ങള്‍ റിപ്പബ്ലിക് ആഘോഷിക്കുകയാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ രാജ്പാതില്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ക്കും പിന്നിലായി ആറാം വരിയില്‍ പൊതുജനങ്ങളോട് ചേര്‍ന്നായിരുന്നു രാഹുലിന്റെ ഇരിപ്പിടം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായിട്ടാണ് ഒരു കോണ്‍ഗ്രസ്സ് ആധ്യക്ഷന്‍ ആറാം നിരയില്‍ ഇരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു രാഹുലിന്റെ ഇരിപ്പിടം. പിന്നില്‍ ഇരിക്കുന്ന ആളുകള്‍ക്കിടയിലും ഇവര്‍ക്കുമിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനം മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കൊപ്പം മുന്‍ നിരയില്‍ തന്നെയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments