ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. ധോണിയുടെ 3454 റണ്‍സ് എന്ന നേട്ടമാണ് കോഹ്‌ലി പിന്നിട്ടത്. 35 ടെസ്റ്റില്‍നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്.