ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കർഷകന്റെ മുൻപിൽ ഉത്തരം മുട്ടി

bjp

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കര്‍ഷകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനയെയും വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതിനെയുംകുറിച്ചുള്ള കര്‍ഷകന്റെ ചോദ്യത്തിന് മുന്നിലാണ് അമിത്ഷാക്ക് ഉത്തരം മുട്ടിയത്. ഇതോടെ കര്‍ഷകന്റെ പക്കല്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. സംഭവം വിവാദമാകുമെന്ന് മനസിലാക്കിയ അമിത്ഷാ പിന്നീട് ഇയാളെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പറയുകയായിരുന്നു. കര്‍ഷകന്റെ പക്കല്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ഷകരോട് സംവദിക്കാനെത്തിയ അമിത്ഷായോട് ചോദ്യം ചോദിക്കാന്‍ അഞ്ച് കര്‍ഷകര്‍ക്കാണ് അവസരം ലഭിച്ചത്. കോര്‍പറേറ്റ് കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് പണമുണ്ട്. പക്ഷേ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ പണമില്ല. വ്യവസായികളല്ല കര്‍ഷകരാണ് വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് ഓര്‍ക്കണമെന്നാണ് ഒരു കര്‍ഷകന്‍ പറഞ്ഞത്.