അണ്ണാഡിഎംകെയുടെ നേതൃത്വത്തില്‍ ജയലളിതയുടെ 71-ാം ജന്മവാര്‍ഷികം തമിഴ്നാട്ടിലുട നീളം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ ജയലളിത രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ സ്മരിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് 71 കിലോഗ്രാം ഭാരമുള്ള കേക്ക് മുറിച്ചു പ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്തു. ജയലളിതയുടെയും, അണ്ണാഡിഎംകെ സര്‍ക്കാരിന്റെയും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണ വാഹനം ഇരുവരും ചേര്‍ന്നു ഫ്ലാഗ് ഓഫ് ചെയ്തു.ജയലളിതയുടെ നേട്ടങ്ങളും, സര്‍ക്കാര്‍ പദ്ധതികളും പാട്ടുകളിലൂടെ പറയുന്ന അമ്മാവിന്‍ അരശ് (അമ്മയുടെ സര്‍ക്കാര്‍) എന്ന സംഗീത ആല്‍ബത്തിന്റെ സിഡിയും, പ്രത്യേക സുവനീറും പുറത്തിറക്കി. പാര്‍ട്ടി ആസ്ഥാനത്ത് ഈയിടെ സ്ഥാപിച്ച ജയയുടെ പുതിയ പ്രതിമയില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. പാര്‍ട്ടി ആസ്ഥാനത്തു സൗജന്യ മെഡിക്കല്‍ ക്യാംപും നടത്തി.ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം 71 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്തു. ചെന്നൈ എഗ്‌മൂറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്നലെ ജനിച്ച കുട്ടികള്‍ക്കു മന്ത്രി ജയകുമാര്‍ സ്വര്‍ണ മോതിരം നല്‍കി.സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന നടപടികള്‍ക്ക്, പ്രചാരണ കമ്മിറ്റി തലവനും ലോക്സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം.തമ്ബിദുരൈയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.
ജയലളിതയുടെ 71-ാം ജന്മവാര്‍ഷികം തമിഴ്നാട്ടിലുട നീളം ആഘോഷിച്ചു
RELATED ARTICLES