Friday, December 13, 2024
HomeInternationalമൂന്നു സ്ത്രീരത്നങ്ങൾ ലോകം ചുറ്റുന്നു; 70 ദിവസം നീളുന്ന യാത്ര

മൂന്നു സ്ത്രീരത്നങ്ങൾ ലോകം ചുറ്റുന്നു; 70 ദിവസം നീളുന്ന യാത്ര

70 ദിവസം നീളുന്ന യാത്ര; കോയമ്പത്തൂരില്‍ നിന്ന് മാര്‍ച്ച് 26ന് തുടങ്ങി ജൂണ്‍ അഞ്ചിന് ലണ്ടനില്‍ എത്തും

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തില്‍ സമ്പൂര്‍ണ സാക്ഷരതയുടെയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും മഹത്വം വിളിച്ചോതി മൂന്നു സ്ത്രീരത്നങ്ങൾ ലോകം ചുറ്റുന്നു. കോയമ്പത്തൂരില്‍ നിന്ന് ലണ്ടന്‍ വരെയാണ് യാത്ര. 70 ദിവസം നീളുന്ന യാത്രയില്‍ 24 രാജ്യങ്ങള്‍ ഇവര്‍ പിന്നിടും.
പൊള്ളാച്ചി സ്വദേശിനി മൂകാംബിക രത്‌നം (38), മുംബൈയില്‍ നിന്നുള്ള പ്രിയ രാജ്പാല്‍ (55), കോയമ്പത്തൂര്‍ സ്വദേശിനി മീനാക്ഷി അരവിന്ദ്(45) എന്നിവരാണ് വളയം പിടിക്കുന്നത്. ‘എക്‌സ്പിഡി 2470’ എന്നു പേരിട്ടിരിക്കുന്ന യാത്ര കോയമ്പത്തൂരില്‍ നിന്ന് മാര്‍ച്ച് 26ന് തുടങ്ങി മ്യാന്‍മര്‍, ചൈന, കിര്‍ഗിസ്തന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്താന്‍, റഷ്യ, ബെലറസ്, പോളണ്ട്, സ്ലോവാക്യ, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, മാസിഡോണിയ, സെര്‍ബിയ, ക്രൊയേഷ്യ, ഓസ്‌ട്രേലിയ, ചെക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവിടിങ്ങളിലൂടെ കടന്ന് ജൂണ്‍ അഞ്ചിന് ലണ്ടനില്‍ എത്തും. അവിടെ നിന്നും വിമാനത്തില്‍ തിരിച്ച് നാട്ടിലേക്കും.
യാത്രയ്ക്കുള്ള ആദ്യ ചുവടുവയ്പ് പുതുച്ചേരിയില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്ന മണിപ്പൂരില്‍ ഗവര്‍ണര്‍ നജ്മ ഹെത്പുള്ള യാത്രയയപ്പ് നല്‍കും. യാത്രയ്ക്കിടെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായ രാജശ്രീ പതി, നീരജ് മാലിക്, ഉഷ ഉതുപ്പ്, മേരി കോം എന്നിവരെയും മൂവര്‍ സംഘം ആദരിക്കും.
അറുപത് ലക്ഷം രുപയാണ് യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 20 ലക്ഷം രുപ വിവിധ സംഘടനകള്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ആറുമാസമായി ഇവരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാലിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചാരവും ലഭിച്ചു. ടാറ്റ മോട്ടോഴ്‌സ് അനുവദിച്ച ഹെക്‌സയിലാണ് യാത്ര. മടങ്ങിയെത്തുമ്പോള്‍ ഈ കാര്‍ തിരിച്ചേല്‍പ്പിക്കും.
യാത്രയ്ക്കുള്ള പത്തു ലക്ഷം രുപ കൂടി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. അതുകൊണ്ടുതന്നെ ഗിന്നസ് പോലെയുള്ള ആഗ്രഹങ്ങളൊന്നും ഇവരുടെ മുന്നിലില്ല. ഇന്ധനം, താമസം, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ടോള്‍ നികുതി എന്നിവയ്ക്ക് പണം കണ്ടെത്തണം, രാജ്യന്തര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭിക്കണം, 11 വീസകള്‍ ഒപ്പിക്കണം, ലണ്ടനില്‍ നിന്ന് തിരിച്ചുള്ള വിമാന ടിക്കറ്റുകള്‍ വേണം, കാര്‍ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ഷിപ്പിംഗ് ചാര്‍ജ് എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഇവരുടെ മുന്നിലുള്ളത്.
ചെലവ് വെട്ടിച്ചുരുക്കിയും കുടുംബത്തിന്റെ സഹായം സ്വീകരിച്ചും വെല്ലുവിളി നിറഞ്ഞ യാത്രയുമായി മുന്നോട്ടുപോകാനായിരുന്നു ഇവരുടെ തീരുമാനം. യാത്രകളില്‍ കാത്തിരിക്കുന്ന അത്ഭുതങ്ങളും വെല്ലുവിളികളും ആസ്വദിച്ച് ഇവരുടെ യാത്ര നാളെ തുടങ്ങും

RELATED ARTICLES
- Advertisment -

Most Popular

Recent Comments