ബലാത്സംഗ കേസില്‍ അറസ്റ്റിലായ യുവാക്കളെ തല്ലാൻ സ്ത്രീകൾക്ക് പോലീസ് അവസരമൊരുക്കി(video)

rape beat

ബലാത്സംഗം കേസില്‍ അറസ്റ്റിലായ 4 യുവാക്കളെ പ്രദര്‍ശനവസ്തുക്കളായി പോലീസ് റോഡിലൂടെ നടത്തി . നാട്ടുകാരായ സ്ത്രീകൾ പ്രതികളെ പൊതിരെ തല്ലി. ഞായറാഴ്ച്ചയാണ് സംഭവം അരങ്ങേറിയത് . ഭോപ്പാലില്‍ ശനിയാഴ്ച്ചയാണ് ഒരു സ്ത്രീയെ മുന്‍കാമുകനും സുഹൃത്തും ചേര്‍ന്ന ബലാത്സംഗം ചെയ്തത്. മറ്റ് രണ്ട് സുഹൃത്തുക്കള്‍ ബലാത്സംഗത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു. അത്യാവശ്യം കാര്യം പറയാനുണ്ടെന്ന് പറഞ്ഞു സ്ത്രീയെ മുന്‍കാമുകന്‍ റെസ്റ്റോറന്റിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് ഇയാള്‍ സ്ത്രീയുടെ മൊബൈല്‍ തട്ടിപ്പറിച്ചു. മൊബൈല്‍ തിരികെ വേണമെങ്കില്‍  സുഹൃത്തിന്റെ വീട്ടിലേക്ക് വരണമെന്ന് ഭീഷണിപ്പെടുത്തി . ഭീഷണിക്കു വഴങ്ങി സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ രണ്ട് പേര്‍ ഇവരെ ബലാത്സംഗം ചെയ്തു. സുഹൃത്തുക്കളായ മറ്റ് രണ്ട് പേര്‍ മുറിക്കു പുറത്ത് കാവല്‍ നിന്നു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീ പിന്നീട് പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരാതി പ്രകാരം പിടികൂടിയ പ്രതികളെയാണ് പോലീസ് തെരുവില്‍ പരേഡ് നടത്തിയത്. പ്രതികളെ പരസ്യമായി പ്രദര്‍ശിപ്പിച്ച് റോഡിലൂടെ കൊണ്ട് പോകുമ്പോള്‍ വഴിയാത്രക്കാരായ സ്ത്രീകള്‍ കൈകൊണ്ടും ചെരുപ്പു ഉപയോഗിച്ചും പ്രതികളെ പൊതിരെ തല്ലുന്നുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരേ പെരുകുന്ന കുറ്റകൃത്യം തടയാന്‍ പോലീസിന് കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പരേഡ് നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.