Saturday, April 20, 2024
HomeNationalരാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം; മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പ്രതിമ തകർത്തു

രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം; മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പ്രതിമ തകർത്തു

ബംഗാളില്‍ ആര്‍എസ്എസ് ബിജെപി നേതൃത്വത്തില്‍ നടത്തിയ രാമനവമി ഘോഷയാത്രയ്ക്കിടെ നടത്തിയ വ്യാപക അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡിസിപി അടക്കം നാല് പോലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പുരുലിയയിലെ ബുര്‍സ വില്ലേജ് സ്വദേശിയായ ഷെയ്ഖ് ഷാജഹാനാണ് (55) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 17 പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കി. മിഡ്‌നാപൂര്‍, ഹൗറ, കൊല്‍ക്കയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആയുധങ്ങളുമായാണ് ഘോഷയാത്രകള്‍ നടന്നത്. കൊല്‍ക്കത്ത ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് വാളുമായാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ കൈയില്‍ ആയുധങ്ങളുമേന്തിയായിരുന്നു ബിജെപി ആര്‍എസ്എസ് ഘോഷയാത്ര നടത്തിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിലക്ക് ലംഘിച്ചായിരുന്നു ആയുധങ്ങളുമേന്തിയുള്ള ഘോഷയാത്ര. പരസ്പരം പോർവിളി മുഴക്കി ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും നേർക്കുനേർ എത്തിയപ്പോൾ പോലീസ് ഇടപെട്ടതോടെയാണ് അക്രമങ്ങളുടെ തുടക്കം. പോലീസിനെതിരെ സംഘടിത അക്രമം നടത്തിയ അക്രമികൾ നിരവധി കടകൾക്കും വ്യാപാര സ്ഥാപങ്ങൾക്കും തീയിട്ടു.അതേസമയം ആർഎസ്എസുകാർ രാജ്യത്തിൻറെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബംഗാളിലെ കൻകിനാരയിലാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments