Thursday, March 28, 2024
HomeCrimeറോഷനെയും പെൺകുട്ടിയെയും മുംബയിൽ കണ്ടെത്ത; നാടുവിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പെണ്‍കുട്ടി

റോഷനെയും പെൺകുട്ടിയെയും മുംബയിൽ കണ്ടെത്ത; നാടുവിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പെണ്‍കുട്ടി

ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി
പെണ്‍കുട്ടിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും കേരള പോലീസ് മുംബൈയില്‍ കണ്ടെത്തി. മുംബൈയിലെ മലയാളി അസേസിയേഷന്റെ സഹായത്തേടെയാണ് കണ്ടെത്തിയത്. ഷാഡോ സംഘമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കേരള പോലീസ് സംഘം ഇവരെ തേടി മുംബൈയിലെത്തിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പറഞ്ഞു. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് പറഞ്ഞു.

പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടുണ്ട്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കൈവശമുണ്ടെന്നും റോഷന്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നെന്നും എന്നാല്‍,​ വീട്ടില്‍ സമ്മതിച്ചില്ലെന്നും റോഷന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബയിലുള്ളതിനാല്‍ ഇവിടേക്ക് വന്നു. നാട്ടിലെ ബന്ധുവിന് വന്ന ഫോണ്‍കോള്‍ പിന്തുടര്‍ന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. മുംബയിലെ പന്‍വേലിലായിരുന്നു പെണ്‍കുട്ടിയും റോഷനും. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാല്‍ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എണ്‍പതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യില്‍ ഉണ്ടായിരുന്നു. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്ന് ഫോണ്‍ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതെന്നും ഇവര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments