കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യശാലകളും താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും വ്യാപകമാകാതിരിക്കുവാന്‍ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശിച്ചു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യാജമദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. മദ്യം ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കണം. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം. ഇതിനായി അതത് പ്രദേശത്തെഎക്‌സൈസ് ഓഫീസുകളുടെ സഹായം തേടാം. മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.കെ.മോഹന്‍കുമാര്‍ അറിയിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട – 0468 2222873 ടോള്‍ഫ്രീ നമ്പര്‍ – 155358, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട – 9400069473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട – 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടൂര്‍- 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി – 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി – 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല – 9400069472, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട – 9400069476, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി – 9400069477, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി – 9400069478, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 9400069479, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ – 9400069475, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി – 9400069480, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല – 9400069481, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട – 9447178055, എക്‌സൈസ് ഡീഅഡിക്ഷന്‍ സെന്റര്‍ റാന്നി – 88522989.
വ്യാജമദ്യത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനുമെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം
RELATED ARTICLES