Friday, April 19, 2024
HomeCrime36 വയസുള്ള യുവതിയെ മദ്യം കുടിപ്പിച്ചതിനു ശേഷം ബന്ധുക്കൾ ഉൾപ്പെടെ 6 പേർ പീഡിപ്പിച്ചു

36 വയസുള്ള യുവതിയെ മദ്യം കുടിപ്പിച്ചതിനു ശേഷം ബന്ധുക്കൾ ഉൾപ്പെടെ 6 പേർ പീഡിപ്പിച്ചു

ഭർത്താവുമായി പിണങ്ങി ഒറ്റക്ക് കഴിഞ്ഞ 36 വയസുള്ള യുവതിയെ നിർബന്ധപൂർവ്വം മദ്യം കുടിപ്പിച്ചതിനു ശേഷം ബന്ധുക്കൾ ഉൾപ്പെടെ 6 പേർ പീഡിപ്പിച്ചുവെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. യുവതിയെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 6 പേരും മാറി മാറി പീഡിപ്പിച്ചതിന് ശേഷം ചിത്രങ്ങളുമെടുത്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജനുവരി മുപ്പതിനാണ്​ സംഭവം. ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ്​ യുവതി കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇവരെ ബുധനാഴ്ച മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയതായി കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments