Saturday, April 20, 2024
Homeപ്രാദേശികംമരുന്നുകളും പലവ്യഞ്ജന കിറ്റും വീട്ടിലെത്തിച്ച് എക്‌സൈസ്

മരുന്നുകളും പലവ്യഞ്ജന കിറ്റും വീട്ടിലെത്തിച്ച് എക്‌സൈസ്

രോഗബാധിതനായ മല്ലപ്പള്ളി വാളുവേലി മുറിയില്‍ തോന്നിപ്പാറ വീട്ടില്‍ ജോണ്‍ ജോസഫി(52)ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ മരുന്നുകളും പലവ്യഞ്ജന കിറ്റും എത്തിച്ചു നല്‍കി.  റാന്നി താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ് ജോണ്‍ ജോസഫ്. ലോക്ക്ഡൗണ്‍ മൂലം ആശുപത്രിയിലെത്തി മരുന്നു വാങ്ങാന്‍ നിര്‍വാഹമില്ലാതെ ജോണ്‍ ജോസഫ് ബുദ്ധിമുട്ടുകയായിരുന്നു.
നിസഹായാവസ്ഥ അറിഞ്ഞ വാളുവേലി 83-ാം നമ്പര്‍ അങ്കണവാടി ടീച്ചര്‍ വി.കെ. ശ്യാമള സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിനു വി വര്‍ഗീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായ മാത്യു ജോര്‍ജിനേയും, മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ വി. റോബര്‍ട്ടിനേയും അറിയിച്ചു. പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ശ്രമഫലമായി അത്യാവശ്യ മരുന്നുകള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ നിന്ന് വാങ്ങി റാന്നി റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസറായ വി.കെ. സന്തോഷ്‌കുമാര്‍ മുഖേന മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ വി. റോബര്‍ട്ടിനു കൈമാറി.
മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) എം.എസ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത് ജോസഫ്, എസ് മനീഷ്,  എക്‌സൈസ് ഡ്രൈവര്‍ വി. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ മരുന്നുകളും അത്യാവശ്യ പലവ്യഞ്ജനങ്ങളം അടങ്ങിയ കിറ്റുമായി ജോണ്‍ ജോസഫിന്റെ വീട്ടിലെത്തി കൈമാറി. ആനിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ഷീബാ ജോസഫ്, അങ്കണവാടി ടീച്ചര്‍ വി.കെ. ശ്യാമള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments