Friday, December 6, 2024
HomeCrimeഷീന ബോറ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ കൊലപാതകത്തിന്‍റെ പിന്നിൽ ആര്...

ഷീന ബോറ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ കൊലപാതകത്തിന്‍റെ പിന്നിൽ ആര് ?

ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കൊലക്കേസ് ആണ് ഷീന ബോറ. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ ഗ്യാനേശ്വറിന്‍റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്യുന്ന ഖാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. എന്നാല്‍ രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കുട്ടയില്‍ നിന്ന് താക്കോല്‍ കണ്ടെത്തിയ ഇദ്ദേഹം അകത്ത് ചെന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപാലിയെ കാണുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. ഈ കൊലപാതകത്തിന് പിന്നിൽ അവരുടെ മകനാണെന്നു പോലീസ്കണ്ടെത്തിയിരുന്നു. കേസിൽ ഇരുപത്തിയൊന്നുകാരനായ മകൻ സിദ്ധാന്ത് അറസ്റ്റിലായി.

നിരവധി മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദീപാലിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അഞ്ചോളം പരുക്കുകള്‍ ശരീരത്തില്‍ കണ്ടെത്തി. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി തങ്ങളില്‍ നിന്നും അകന്നുമാറി സിദ്ധാര്‍ത്ഥ് നിന്നിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയോടും അകലം പാലിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

മൃതദേഹത്തിനരികിലായി ‘മടുത്തു തന്നെ പിടികൂടി തൂക്കിലേറ്റൂ’ എന്ന് രക്തം കൊണ്ട് എഴുതുകയും സ്‌മൈലി വരച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്തിനെ ഗുണദോഷിക്കാറുണ്ടായിരുന്നു. പോക്കറ്റ് മണി നല്‍കാത്തതിനും മകന് അമ്മയോട് അമര്‍ഷമുണ്ടായിരുന്നു. സംഭവദിവസവും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ദീപാലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകൻ നൽകിയ മൊഴിയിൽ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments