നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനി അനുമതി തേടി

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടി. കോടതിയ്ക്കു മുമ്പാകെ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി തേടിയത്.ഇക്കാര്യത്തില്‍ അടുത്ത മാസം 18 ന് വിധി പറയും.ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകന് കോടതി അനുമതി നല്‍കി.അതേ സമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജിയില്‍ അടുത്ത മാസം 18 ന് വിധി പറയും.കേസിലെ 11,12 പ്രതികളായ പ്രതീഷ് ചാക്കൊ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിശദമായ വാദം കേട്ടത്.തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവര്‍ക്കും വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.പ്രതിക്ക് വേണ്ട നിയമസഹായം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.എന്നാല്‍ പ്രതിയെ നിയമവിരുദ്ധമായി സംരക്ഷിക്കാനാണ് അഭിഭാഷകര്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.വിശദമായ വാദം കേട്ട കോടതി വിധി പറയാനായി അടുത്ത മാസം 18 ലേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകന് കോടതി അനുമതി നല്‍കി.കേസില്‍ രഹസ്യ വിചാരണ വേണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രോസിക്യൂഷന്‍ മുഖേന ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.