ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പകുതിപ്പേര്‍ ക്രിമിനല്‍ കേസ് പ്രതികൾ

lokasabha

ഇക്കുറി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപിമാരില്‍ പകുതിപ്പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. ആകെയുള്ള എംപിമാരുടെ 43 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ലോക്സഭയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള എംപിമാരേക്കാള്‍ 26 ശതമാനം കൂടുതലാണ് ഇത്തവണ.

ആകെയുള്ള 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുണ്ട്. ഇതില്‍ ബിജെപിയുടെ മാത്രം 116 എംപിമാരുടെ പേരില്‍ ക്രിമിനല്‍ കേസുണ്ട്. കോണ്‍ഗ്രസ് – 29, ജെഡിയു- 13, ഡിഎംകെയുടെ 10, ടിഎംസി- 4 എന്നിങ്ങിനെയാണ് കണക്കുകള്‍. ഏകദേശം 29 ശതമാനം പേരും ബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. 29 വിജയികളുടെ പേരില്‍ വിദ്വേഷ പ്രസംഗത്തിനും കേസുണ്ട്.