Tuesday, April 23, 2024
HomeNationalവിദേശ ഓണ്‍ലൈന്‍ സൈറ്റുകൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ ; ആമസോണും ഫ്ലിപ്​കാര്‍ട്ടും വെള്ളം കുടിക്കും

വിദേശ ഓണ്‍ലൈന്‍ സൈറ്റുകൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ ; ആമസോണും ഫ്ലിപ്​കാര്‍ട്ടും വെള്ളം കുടിക്കും

വിദേശ ഓണ്‍ലൈന്‍ സൈറ്റുകളായ ആമസോണും ഫ്ലിപ്​കാര്‍ട്ടും നടത്തുന്ന ഓഫര്‍ പെരുമഴ നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചെറുകിട നിക്ഷേപകരെ സഹായിക്കുന്നതിനായാണ്​ പുതിയ നീക്കമെന്നാണ്​ കേന്ദ്രസക്കാര്‍ നല്‍കുന്ന വിശദീകരണം. ഓഫര്‍ വില്‍പനകളെ നിയന്ത്രിക്കുന്ന പുതിയ വിദേശനിക്ഷേപ നിയമം പാലിക്കാന്‍ ആമസോണും ഫ്ലിപ്​കാര്‍ട്ടും ബാധ്യസ്ഥരാണെന്ന്​ വ്യവസായ മന്ത്രി പിയൂഷ്​ ഗോയല്‍ കമ്ബനികളെ അറിയിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുക​ളുടെ ഓഫര്‍ വില്‍പനകള്‍ നിയന്ത്രിക്കുന്നതിനായാണ്​ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ നിയമം പാസാക്കിയത്​. കടുത്ത വ്യവസ്ഥകളാണ്​ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ഇ-കോമേഴ്​സ്​ കമ്ബനികള്‍ക്ക്​ ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്ബനികളുടെ ഉല്‍പന്നങ്ങള്‍ക്ക്​ അവരുടെ തന്നെ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിറ്റഴിക്കുന്നതിന്​ നിയമപ്രകാരം നിയ​ന്ത്രണമുണ്ട്​. ക്ലൗഡ്​ ടെല്‍, അപാരിയോ തുടങ്ങിയ കമ്ബനികളില്‍ ഓഹരി പങ്കാളിത്തമുള്ള ആമസോണിനാണ്​ ഇത്​ കനത്ത തിരിച്ചടി നല്‍കുക.

ഇതിന്​ പുറമേ ഉല്‍പാദകരുമായി നേരിട്ട്​ കരാറിലേര്‍പ്പെട്ട്​ ഉല്‍പന്നങ്ങള്‍ എക്​സ്​ക്ലുസീവായി ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിറ്റഴിക്കുന്നതും നിയമം നിയന്ത്രിക്കുന്നു. വിവിധ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച്‌​ ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുകള്‍ എക്​സ്​ക്ലൂസീവായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്​. ​ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുകള്‍ വഴി വിറ്റഴിക്കുന്ന ഉല്‍പന്നങ്ങളില്‍ 50 ശതമാനവും മൊബൈല്‍ ഫോണുകളാണ്​. അതേസമയം, കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശത്തോട്​ ആമസോണോ ഫ്ലിപ്​​കാര്‍​ട്ടോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments