വിദേശികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ വിലക്ക്

ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ വിദേശികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്താറുള്ള വിലക്കാണ് 28 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

ഹജ്ജ് സീസണിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് മക്കയില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്.കാറുകള്‍, ബസുകള്‍, ട്രെയിന്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളിലും മക്കയിലേക്ക് വരുന്നവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ മക്കയില്‍ താമസിക്കുന്ന ഇഖാമ ഉള്ളവര്‍ക്കും ഹജ്ജ് സംബന്ധമായ ജോലികള്‍ക്കായി മക്കയില്‍ വരേണ്ടവര്‍ക്കും വിലക്ക് ബാധകമാവില്ല. ജോലി ആവശ്യാര്‍ത്ഥം മക്കയില്‍ വരുന്നവര്‍ അതിന് പ്രത്യേക അനുമതി വാങ്ങണം.