നടിയെ ഉപദ്രവിച്ച കേസില്‍ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യ സ്വഭാവത്തിലായിരിക്കും. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ രഹസ്യമാക്കാന്‍ തീരുമാനമായത്. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്.പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനും ജാമ്യം ലഭിച്ചിട്ടില്ല. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക അത്രികമത്തിന് ക്വട്ടേഷന്‍ നല്‍കിയ സംഭവം .