Friday, March 29, 2024
HomeKeralaകോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ഹനാനെതിരെ പൊലീസ് ;അവശനിലയിലായ ഹനാൻ ആശുപത്രിയില്‍

കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ഹനാനെതിരെ പൊലീസ് ;അവശനിലയിലായ ഹനാൻ ആശുപത്രിയില്‍

തമ്മനത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ഹനാനെതിരെ പൊലീസിന്റെ നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ മീന്‍‌വില്‍ക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികില്‍ നടത്തുന്ന മീന്‍ വില്‍പ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്‍പന വിലക്കിയത്. വില്‍‌പന തടഞ്ഞതോടെ ഹനാന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് ഹനാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ‘എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. കൂലിപ്പണിയെടുത്ത് ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളും. ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൌണ്ടില്‍ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നല്‍കും’. തന്നെ ഇത്തരത്തില്‍ ടോര്‍ച്ചര്‍ ചെയ്യരുതെന്നു പറഞ്ഞ ഹനാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനേ പൊലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments