Friday, April 19, 2024
HomeInternationalജപ്പാനിൽ 2020 ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി

ജപ്പാനിൽ 2020 ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി

മുസ്ലീം മത വിശ്വാസികള്‍ക്ക് സഞ്ചരിക്കുന്ന പളളിയൊരുക്കി നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ജപ്പാന്‍. 2020 ഒളിമ്ബിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്. ഒരേ സമയം 50 വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍ സഞ്ചരിക്കുന്ന പള്ളി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്. യാഷു പ്രൊജക്‌ട് എന്ന കമ്ബനിയാണ് പദ്ധതിയ്ക്ക് പിന്നില്‍. വെളളയും നീലയും നിറത്തിലാണ് ട്രക്കുകള്‍ സജ്ജമാക്കുന്നത്. ഒളിമ്ബിക്‌സിന്റെ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുക എന്നാതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് കമ്പനി സിഇഒ യാസുഹ്രു ഇനോണ്‍ പറയുന്നു. ടോക്കിയോ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആദ്യ സഞ്ചരിക്കുന്ന പളളിയുടെ ഉദ്ഘാടനം. സഞ്ചരിക്കുന്ന 50 ൽ അധികം പളളികള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നതെന്നും യാസുഹ്രു ഇനോണ്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments