Wednesday, April 24, 2024
HomeNationalകര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മൂന്ന് വിമതരെ സ്പീക്കര്‍ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചത്. തിങ്കളാഴ്ച യെഡിയൂരപ്പ സഭയില്‍ വിശ്വാസം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.

2018 മേയ് 17നാണ് യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായത്. പക്ഷേ ആറുദിവസം മാത്രമാണ് അധികാരത്തില്‍ തുടരാനായത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഒരുവര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് സഖ്യസര്‍ക്കാര്‍ താഴെവീണത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments