ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ കുരുക്ഷേത്രയിലെ ഒമ്പത് ആശ്രമങ്ങള്‍ അടച്ചുപൂട്ടി. തോക്കുകളും മാരകായുധങ്ങളും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ആശ്രമം അടച്ചുപൂട്ടിയത്. ഹരിയാന പൊലീസിന്റെതാണ് നടപടി. രണ്ട് എകെ 47 തോക്കുകള്‍, 2500ലധികം ലാത്തികള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, മണ്ണെണ്ണ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ആശ്രമത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് കുരുക്ഷേത്ര സൂപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് ഗാര്‍ഗ് പറഞ്ഞു.
അടച്ചുപൂട്ടിയ ആശ്രമങ്ങള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സ്ഥിതിഗതികള്‍ ഇവിടെ നിയന്ത്രണ വിധേയമാണെന്നും അഭിഷേക് വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെ തുര്‍ന്ന് റാം റഹീമിന്റെ അനുയായികള്‍ ഹരിയാനയിലും സമീപ പ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടിരുന്നത്. കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ നടപടിയെ പഞ്ചാബ് ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു