ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 30 വരെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കിയത്.സുപ്രീം കോടതി ഹർജി തള്ളിയതോടെ പി. ചിദംബരത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഐ.എൻ.എക്സ് മീഡിയ കേസിൽ പലവട്ടം അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ട ചിദംബരം ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പിടിയിലായത്. അതേസമയം എൻഫോഴ്സ്മെന്റിന്റെ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച ഹർജിയിൽ വാദം തുടരുകയാണ്. ഈ ഹർജിയിൽ തിങ്കളാഴ്ച്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.ചോദ്യം ചെയ്യല്‍വേളയില്‍ ചിദംബരം സഹകരിച്ചില്ലെന്നും മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സി.ബി.ഐ കോടതിയെ അറിയിച്ചത്.