Thursday, March 28, 2024
HomeNationalമദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാൻ അണിയറയില്‍ നീക്കം

മദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാൻ അണിയറയില്‍ നീക്കം

മദ്യപിക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി അണിയറയില്‍ പുതിയ നിയമം കൊണ്ടു വരുവാൻ നീക്കം. മദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഒരു സന്നദ്ധ സംഘടന നല്‍കിയ നിര്‍ദേശം വളരെ ഗൗരവത്തോടെയാണ് കര്‍ണാടകയിലെ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നു എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാങ്ങുന്നവരുടെ ആധാര്‍ നമ്ബറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എക്‌സൈസ് വകുപ്പിന് നല്‍കിയത്.

കാര്യം ഗൗരവകരമായി ആലോചിക്കുന്നു എന്നാണ് ഓക്തയ്ക്ക് ഈ വിഷയം സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് നല്‍കിയ മറുപടി. ഇത് സംബന്ധിച്ച്‌ വകുപ്പ് തലത്തില്‍ വിശദമായ ചര്‍ച്ച നടത്തും എന്നാണ് കര്‍ണ്ണാടക എക്‌സൈസ് വകുപ്പ് പറയുന്നത്. കര്‍ണാടകയിലെ എക്‌സൈസ് വകുപ്പ് സെക്രട്ടറി എക്‌സൈസ് കമ്മീഷ്ണറില്‍ നിന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്ബറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് മനസിലാക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments