ചന്ദ്രയാൻ 2 ഓർബിറ്റർ മികച്ച നിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ മേധാവി കെ. ശിവൻ. ഓർബിറ്ററിൻെറ പ്രവർത്തനങ്ങളെല്ലാം നന്നായി നടക്കുന്നുണ്ട്. വിക്രം ലാൻഡറിൽ നിന്ന് സിഗ്നലുകളൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രം ലാൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിേശാധിക്കാൻ ഒരു ദേശീയതല കമ്മിറ്റിക്ക് രൂപം കൊടുത്തതായും ഇൗ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഭാവികാര്യങ്ങൾ ഐ.എസ്.ആർ.ഒ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനമായ ആദിത്യ-എൽ1, ഗഗൻയാൻ എന്നിവയാണ് ഐ.എസ്.ആർ.ഒയുടെ വരാനിരിക്കുന്ന ദൗത്യങ്ങൾ.