പി മോഹന്‍രാജ് കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

congress

കോന്നിയില്‍ പി മോഹന്‍രാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കോന്നി, അരൂര്‍ മണ്ഡലങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ വച്ചു മാറിയേക്കും. എ ഗ്രൂപ്പുകാരനാണ് മോഹന്‍രാജ്. അതിനിടെ, കോന്നിയില്‍ റോബിന്‍ പീറ്ററിനായി കോണ്‍ഗ്രസ് ഭവനു മുന്നില്‍ ഒരു വിഭാഗം പ്രതിഷേധം നടത്തി.

സാമുദായിക സമവാക്യം പാലിക്കാനാണ് കോന്നിയില്‍ റോബിന്‍ പീറ്റര്‍ക്ക് പകരം മറ്റൊരാള്‍ എന്ന ആവശ്യം കെ.പി.സി.സി മുന്നോട്ടു വെച്ചത്. എന്നാല്‍, വിട്ടു വീഴ്ചയ്ക്ക് അടൂര്‍ പ്രകാശും തയ്യാറായിരുന്നില്ല. കോന്നിയിലെ മാറ്റത്തിനനുസരിച്ച്‌ അരൂരിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റം വന്നേക്കും.