നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ എംസി റോഡിൽ മതുമൂലയ്ക്കു സമീപത്തായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശികളായ മോളി ജേക്കബ്, ഷേർളി സണ്ണി എന്നിവരാണു കാറിൽ ഉണ്ടായിരുന്നത്. ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു
RELATED ARTICLES