Thursday, March 28, 2024
HomeKeralaകെ.​എം.​ഷാ​ജി എം​എ​ല്‍​എ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

കെ.​എം.​ഷാ​ജി എം​എ​ല്‍​എ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കെ.​എം.​ഷാ​ജി എം​എ​ല്‍​എ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അ​ഴീ​ക്കോ​ട് എം​എ​ല്‍​എ​യാ​യ ഷാ​ജി കേ​ര​ള നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി ഈ ​മാ​സം 23 വ​രെ​യാ​ണ് സ്റ്റേ ​ചെ​യ്തി​രു​ന്ന​ത്. ഹൈ​ക്കോ​ട​തി​യോ സു​പ്രീം​കോ​ട​തി​യോ സ്റ്റേ​യു​ടെ സ​മ​യ​പ​രി​ധി നീ​ട്ടാ​ത്ത​തി​നാ​ല്‍ ഷാ​ജി നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​താ​യെ​ന്നു നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഷാ​ജി​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നും പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ലെ വി​ധി​ക്കു മേ​ല്‍ മ​റ്റൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ അ​യോ​ഗ്യ​ത തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹ​വും വ്യ​ക്ത​മാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments