സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഉണ്ണിയേശുവിനെ മോഷ്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

vathican jesus

ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച സ്വദേശിയയായ യുവതി പൊലീസ് പിടിയില്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം അവരുടെ മുതുകില്‍ എഴുതിയിരുന്നു. അര്‍ധനഗ്‌നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് ഓടിയത്.ക്രിസ്തുമസ് ദിന ആരാധന ശുശ്രൂഷകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശം കൈമാറുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ ഉണ്ണി യേശുവിനെ എടുത്ത് കടക്കുന്നതിന് മുന്‍പ് തന്നെ ഇവരെ പൊലീസ് പിടികൂടി.അതേസമയം വത്തിക്കാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നത് ചുണ്ടിക്കാട്ടുന്നതിനുള്ള മാര്‍ഗമാണ് ഈ പ്രതിക്ഷേധമെന്ന് ആക്ടിവിസ്റ്റ് ആലിസ വിനോറോഗ്രാവോ പറഞ്ഞു.