തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി

thanka anki

അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജാ ദിവസം ചാര്‍ത്താനുള്ള തങ്കയങ്കി ശബരിമല സന്നിധാനത്തെത്തി. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി ക്ഷേത്ര സന്നിനിയിലെത്തിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു. മേല്‍ ശാന്തിയും തന്ത്രിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി.തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് മാത്രമേ ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തൂ. ഇന്ന് വൈകീട്ട് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം ഹരിവരാസനം പാടി നടയടക്കും. നാളെ ഉച്ചയ്ക്കാണ് മണ്ഡല പൂജ. നാളെ മണ്ഡലപൂജ കഴിയുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും.