Friday, March 29, 2024
HomeKeralaശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ കുറവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ കുറവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എ പത്മകുമാര്‍. മുന്‍ കാല വര്‍ഷങ്ങലില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഭക്തരുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.അഞ്ച് കോടി വരെ ചിലര്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 69 ലക്ഷം പേരാണ് ദര്‍ശനത്തിനെത്തിയത്. ഈ വര്‍‌ഷം ഇതുവരെയായി 32 ലക്ഷം തീര്‍ത്ഥാടകരെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചില ശ്രമങ്ങളുണ്ടായി അതെല്ലാം പോലീസ് ഇടപെട്ട് ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും നിരീക്ഷണ സമിതിയുടെയും പിന്തുണ ബോര്‍ഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന അയ്യപ്പ ജ്യോതി ശബരിമല തീര്‍ത്ഥാടനത്തെ സഹായിക്കുമെന്നും പത്മകുമാര്‍ വ്യക്കതമാക്കി. ഈ സീസണിലെ ശബരിമലയിലെ വരുമാനം 105 കോടിയാണ്. കഴിഞ്ഞ സീസണില്‍ ആകെ ലഭിച്ചത് 163 കോടിയാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments