നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ വിജീഷിന്‍റെ സുഹൃത്ത് ചാര്‍ളി അറസ്റ്റില്‍. പ്രധാനപ്രതികളായ സുനില്‍ കുമാറും വിജീഷും ഇയാളുടെ വീട്ടിലാണ് ഒളിവില്‍ താമസിച്ചിരുന്നത്. താന്‍ നിരപരാധിയാണെന്നും ചാര്‍ലി പറഞ്ഞു. പത്തു വര്‍ഷമായി വിജീഷിനൊപ്പം താമസിക്കുകയായിരുന്നെങ്കിലും ഇരുവരുടെ ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ച് അറിയില്ലെന്നാണ് ചാര്‍ളി പറയുന്നത്. പ്രതികള്‍ രണ്ടുദിവസം തന്‍റെ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ചത് ഇവരായിരുന്നെന്ന് അറിയില്ലെന്നും ചാര്‍ളി പറഞ്ഞു. തന്റെ സുഹൃത്തിന്‍റെ ബൈക്ക് മോഷ്ടിച്ചാണ് ഇരുവരും കടന്നു കളഞ്ഞതെന്നും ചാര്‍ളി കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കുടമ. തന്റെ ബൈക്ക് സുനി മോഷ്ടിച്ചതാണെന്ന് സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് പ്രതികളായ സുനില്‍ കുമാര്‍, വിജീഷ് എന്നിവരെയും കൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സുനി ഒളിവില്‍ കഴിഞ്ഞിരുന്ന പീളമേടിലെ ശ്രീറാം കോളനിയിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ഫോണ്‍ പൊലീസ് സീല്‍ ചെയ്തു. ഈ മൊബൈല്‍ ഉപയോഗിച്ചാണോ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷമേ ഇക്കാര്യം വ്യക്തമാകൂ.