സഭ നിര്‍ത്തിവച്ച് സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയത്തെ നിസാരവത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സാധിക്കാത്ത സഭയില്‍ എന്തിനാണ് ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ, സംഭവത്തിന്‍റെ നിര്‍ണ്ണായക തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കെ, സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തിന് വിലങ്ങുതടിയായിട്ടുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞാല്‍ പിന്നെ എങ്ങനെ പോലീസിന്‍റെ അന്വേഷണവും അതിനനുസരിച്ചായിരിക്കും. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം നിരാകരിച്ചതിനാലാണ് സഭ ബഹിഷ്‌കരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
RELATED ARTICLES