ശ്രീദേവിയുടെ സംസ്കാരം നാളെ മുംബൈയിൽ; രാവിലെ 9.30 മുതൽ പൊതുദർശനം

sreedhevi

ശ്രീദേവിയുടെ സംസ്കാരം നാളെ നടക്കും.വിലെപേരൽ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും. അതേസമയം, ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണെന്ന് റിപ്പോര്‍ട്ട്. ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു . റാഷിദിയ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു . സംഭവത്തില്‍ ബര്‍ദുബായ് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു .
നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം . കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ.ആർ. റഹ്മാൻ പ്രതികരിച്ചു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു. നേരത്തെ റാസൽഖൈമയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും ദുബായിലേക്കു വരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ആദ്യ സിനിമയുടെ തിരക്കിലായതിനാൽ മകൾ ജാൻവിക്ക് കുടുംബത്തിനൊപ്പം എത്താനായിരുന്നില്ല. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചു വാർത്ത പുറത്തുവിട്ടത്. ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹവുമായി പ്രത്യേക വിമാനം മുംബൈയിലേക്കു പുറപ്പെട്ടു.
ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ മറ്റു മേഖലകളിൽനിന്നുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ അനുജൻ അനിൽ കപൂറിന്റെ വസതിയിലേക്കാണു പ്രമുഖരെല്ലാം എത്തുന്നത്. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും ഇവിടെയാണ്. ഇവരെ ആദരാഞ്ജലികൾ അറിയിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമാണു പ്രമുഖരുടെ വരവ്.