ജിയോ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സൃഷ്ടിച്ച തരംഗങ്ങള്‍ മറ്റ് മൊബൈല്‍ സേവനദാതാക്കളെ പിടിച്ചുലച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും, വോഡാഫോണ്‍ ഗ്രൂപ്പും ഒന്നായത്. ഇപ്പോള്‍ നടക്കുന്ന ഡാറ്റാ യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇവര്‍ 60,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. ഡാറ്റ ഉപയോഗം ആറിരട്ടി വര്‍ദ്ധിക്കുമെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്. ഇതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാനാണ് കമ്പനിയുടെ നിക്ഷേപം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. ഇവിടെ രണ്ടും, മൂന്നും സ്ഥാനങ്ങളുള്ള കമ്പനിയാണ് ഐഡിയയും, വോഡാഫോണും.
ഒരുമിച്ച് ചേര്‍ന്ന് 60000 കോടി ഇറക്കുമ്പോള്‍ ആവശ്യത്തിന് ഡാറ്റ എത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സൗജന്യ കോളും, കുറഞ്ഞ ചെലവില്‍ ഡാറ്റയുമായി താരിഫ് യുദ്ധം ആരംഭിച്ചതോടെ മറ്റ് കമ്പനികളുടെ വരുമാനവും ലാഭവും ഇടിഞ്ഞിരുന്നു. മാര്‍ച്ച് 31ന് ഐഡിയ-വോഡാഫോണ്‍ ലയനം പൂര്‍ത്തിയാകും.