നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്തി ഇന്ത്യയുടെ മിറാഷ് 2000 പോര്‍വിമാനങ്ങള്‍ തിരിച്ചെത്തിയത് മിനിറ്റുകള്‍ക്കകമെന്ന് റിപ്പോര്‍ട്ട്. ലേസര്‍ ഗൈഡഡ് ബോംബുകളാണ് ജയ്ഷ് ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ആക്രമണത്തിന്റെ രീതിയനുസരിച്ച് ഇസ്രയേല്‍ നിര്‍മിത സ്പൈസ് ബോംബുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ശക്തമാകുന്നത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്പൈസ്. ഇന്ത്യ നാലു വര്‍ഷം മുന്‍പ് ഇതു സ്വന്തമാക്കിയിരുന്നു.
ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’ എന്നാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് തന്നെ. വിമാനത്തില്‍നിന്നു വര്‍ഷിച്ചു കഴിഞ്ഞാല്‍ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്ക്കേണ്ട ആവശ്യമേയില്ല. അത്രയേറെ കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ത്തിരിക്കും സ്പൈസ് ബോംബ്.