Thursday, April 25, 2024
HomeInternationalമിൽവാക്കി ബിയർ നിർമാണ പ്ലാന്ററിൽ വെടിവെപ്പ് ,അക്രമിയുൾപ്പെട ആറു പേര് കൊല്ലപ്പെട്ടു

മിൽവാക്കി ബിയർ നിർമാണ പ്ലാന്ററിൽ വെടിവെപ്പ് ,അക്രമിയുൾപ്പെട ആറു പേര് കൊല്ലപ്പെട്ടു

മിൽവാക്കി(വിസ്കോൺസിൻ)  :ഫെബ്രു 26 ബുധനാഴ്ച  ഉച്ചക്കുശേഷം മിൽവാക്കി മില്ലർകോഴ്സ് ബ്രൂവിങ് ക്യാമ്പസിൽ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ആറു പേര് കൊല്ലപ്പെട്ടു. വെടിയുതിർത്തുവെന്നു സംശയിക്കുന്ന 51 വയസുള്ള ജീവനക്കാരനും സംഭവത്തിനുശേഷം സ്വയം വെടിയുതിർത്തു മരിച്ചതായി മിൽവാക്കി പോലീസ് അറിയിച്ചു .ആരുടേയും പേരുവിവരങ്ങൾ പോലീസ് വൈകീട്ടും വെളിപ്പെടുത്തിയിട്ടില്ല .

മിൽവാക്കി 4000 W സ്റ്റേറ്റ് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ബിയർ ഉല്പാദന  പ്ലാന്റിനകത്തായിരുന്നു വെടിവെപ്പുണ്ടായതെന്നു മിൽവാക്കി പോലീസ് പറഞ്ഞു .അറനൂറിലധികം ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നു.നിരവധി കെട്ടിടങ്ങൾ ഉള്ള പ്ലാന്റിൽ പ്രവേശിച്ച അക്രമി സൈലെന്സർ  ഉപയോഗിച്ചുള്ള തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത് .പ്ലാന്റിലെ ക്ലോസെറ്റിനകത്തു ഒളിച്ചിരുന്ന ഒരു  ജീവനക്കാരനാണ് വിവരം പുറത്തറിയിച്ചത്.പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരികയാണ് ,പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട് സമീപത്തുള്ള എലിമെന്ററി സ്കൂളും അടച്ചുപൂട്ടി .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .മിൽവാക്കി സിറ്റിയെ സംബന്ധിച്ചു അതി ദുഃഖകരമായ ദിവസമാണിന്ന് ,മേയർ ടോം ബററ്റ് പറഞ്ഞു .സംഭവത്തെ  പ്രസിഡന്റ് ട്രമ്പും അപലപിച്ചു .2004 നു ശേഷം വിസ്കോൺസിൽ സംസ്ഥാനത്തുണ്ടാകുന്ന മാസ് ഷൂട്ടിങ് ആണിതെന്നു ലെഫ്റ്റ . ഗവർണ്ണർ മണ്ടേല ബാർനെസ് പറഞ്ഞു . ഇത്തരത്തിലുള്ള ഷൂട്ടിംഗ് ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

RELATED ARTICLES
- Advertisment -

Most Popular

Recent Comments