ലൈസന്‍സ് പുതുതായി എടുക്കാനും നിലവിലുള്ളവ പുതുക്കാനും ആധാര്‍
ഡ്രൈവിംഗ് ലൈസന്‍സിനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ് പുതുതായി എടുക്കാനും നിലവിലുള്ളവ പുതുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. ഒന്നിലധികം ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടെത്താനുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഗതാഗത നിയമം ലംഘിക്കുമ്‌ബോഴും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരും ഒന്നിലധികം ലൈസന്‍സുകള്‍ കൈവശം വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലൈസന്‍സ് റദ്ദ് ചെയ്താലും അതു കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഇത്. ഇത്തരക്കാരെ കുടുക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ആധാര്‍ കാര്‍ഡിലെ ബയോമെട്രിക് വിവരങ്ങള്‍ ഇത്തരം കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ലൈസന്‍സ് നല്‍കുന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നിരിക്കെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അടുത്തിടെ മൊബൈല്‍ നമ്പറുകളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.