Tuesday, April 23, 2024
HomeNationalബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായ്ക്ക് നാക്കുപിഴച്ചു; അഴിമതിയിൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ ഒ​ന്നാം സ്ഥാ​നത്തെന്ന് ​

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായ്ക്ക് നാക്കുപിഴച്ചു; അഴിമതിയിൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ ഒ​ന്നാം സ്ഥാ​നത്തെന്ന് ​

രാ​ജ്യ​ത്ത് അ​ഴി​മ​തി നി​റ​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു മ​ത്സ​രം ന​ട​ത്തി​യാ​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നാ​യി​രി​ക്കും ഒ​ന്നാം സ്ഥാ​ന​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണു അ​മി​ത് ഷാ​യ്ക്കു നാ​ക്കു​പി​ഴ പ​റ്റി​യ​ത്. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ഒ​രു ജ​ഡ്ജി അ​ടു​ത്തി​ടെ ഇ​ങ്ങ​നെ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ഴി​മ​തി നി​റ​ഞ്ഞ സ​ർ​ക്കാ​രാ​രെ​ന്ന് മ​ൽ​സ​രം ന​ട​ത്തി​യാ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രാ​യി​രി​ക്കും- എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും പ​റ​ഞ്ഞു​വ​ന്ന​പ്പോ​ൾ അ​തു ബി​ജെ​പി​ക്കാ​ര​നാ​യ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ എ​ന്നാ​യി​പ്പോ​യി. അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ ഉ​ട​നെ സ​മീ​പ​ത്തി​രു​ന്ന​യാ​ൾ തി​രു​ത്തി​യെ​ങ്കി​ലും പ്ര​സ്താ​വ​ന​യു​ടെ വി​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. മേ​യ് മാ​സം ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യെ​ദി​യൂ​ര​പ്പ​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണു ബി​ജെ​പി ജ​ന​വി​ധി തേ​ടു​ന്ന​ത്. വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ യെ​ദി​യൂ​ര​പ്പ​യും മ​റ്റൊ​രു നേ​താ​വു​മാ​ണ് അ​മി​ത് ഷാ​യ്ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments