സംസ്ഥാനത്ത് ചൂടും വരള്‍ച്ചയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. അടുത്ത ദിവസങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
ചൂടും വരള്‍ച്ചയും; മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു
RELATED ARTICLES