ബാങ്ക് വായ്പയെടുത്തു മുങ്ങിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക് പുറപ്പെടും. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക് പോവുക.പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് മോദി അറസ്റ്റിലായത്. 2018 പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണു നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്.ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ മുൻപ് പുറത്തുവന്നിരുന്നു. മോദി ലണ്ടനിൽ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മോദിയെ അറസ്റ്റ ചെയ്യാനുള്ള ഉത്തരവ് പുറത്ത് വന്നത് ബിജെപി സർക്കാരിന് തിരഞ്ഞെടുപ്പ് കാലത്ത് ആശ്വാസമായിരിക്കുകയാണ്. നീരവ് മോദിയും , ലളിത് മോദിയും , വിജയ് മല്യയും അടക്കമുള്ള കോടീശ്വരന്മാരായ വ്യവസായികൾ ബാങ്കിനെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത് രാജ്യം വിട്ടത് ബി ജെ പി യ്ക്ക് കടുത്ത തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർക്കെതിരെയുള്ള നടപടികൾ ആരംഭിച്ചത് ബിജെപിയ്ക്ക് ആശ്വാസമായിട്ടുണ്ട്.നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്.
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക്
RELATED ARTICLES