പെരുമ്പാവൂർ പള്ളിയില്‍ റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടു

PERUMBAVOOR

പെരുമ്പാവൂർ പള്ളിയില്‍ റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയുടേതാണ് റിസീവറെ നിയമിക്കാനുള്ള ഉത്തരവ്. ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂർ ബഥേല്‍ സുലോക്കോ പള്ളിയിലാണ് റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടത്. അതേസമയം,പെരുമ്പാവൂർ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ റിസീവര്‍ പെറ്റീഷന്‍ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.