ആംആദ്മി പാർട്ടി തങ്ങളുടെ സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നു ഗോമതി

gomathy

എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ. തെറ്റായ ആരോപണങ്ങള്‍ക്ക് കാരണമാകുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ആപ് പ്രവര്‍ത്തകരുടെ പിന്തുണമാത്രം മതിയെന്ന് ഗോമതി. പൊമ്പിളൈ ഒരുമൈ ഒറ്റക്ക് സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗോമതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.ആംആദ്മി പാർട്ടി തങ്ങളുടെ  സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നു സമര നേതാവ് ഗോമതി ആരോപിച്ചു. അതേസമയം നിരാഹാരമിരുന്ന  എഎപി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ തുടർന്നു മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൺവീനറിന്റെ അഭാവത്തിൽ  എഎപി സംസ്ഥാന വനിതാ കൺവീനർ റാണി ആന്റോ നിരാഹാരം ആരംഭിച്ചു